Friday 29 April 2011

ഒരു മഴക്കാല ഓര്‍മ്മകള്‍


പതിവ് പോലെ ഞാന്‍ രാവിലെ 7 .30 ക്ക് തന്നേയ് എണീറ്റു. മഴയുള്ള അത്രയും തണുപ്പുള്ള ആ രാവിലെ ഞാനല്ലതേ മറ്റാരെങ്കിലും എനീക്കുമെന്നു എനിക്ക് തോന്നുന്നില്ല. എന്നിട്ടും ഞാന്‍ എണീറ്റു. മോഹമുണ്ടയിട്ടല്ല പതിവ് പോലെ ഇന്നും ഞാന്‍ വൈകിയാല്‍ സ്കൂളിലേക്ക് വീട്ടില്‍ നിന്നും ആളെ കൊണ്ട് വന്നിടൂ ഗേറ്റ് കടന്നാല്‍ മത്യെന്നു ടീച്ചര്‍ നേരത്തേ പറഞ്ഞു. എനീപ്പോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. 

എട്ടരക്കുള്ള അറഫ ട്രാവെല്‍സ് കിട്ട്യില്ലേല്‍ ഇന്നും സ്കൂളില്‍ എത്തുകയില്ല, പിന്നേ എന്ട ചെയ്യാ!!
മോനേ ചായ കുടിച്ചിട്ട് പോടാ!! ഉമ്മ ഇത്തിരി ദൂരെ നിന്ന് കൊണ്ട് പറഞ്ഞു 
കക്കൂസില്‍ തന്നേയ് നന്നായി ഇരിക്കാന്‍ ടൈം കിട്ടാത്തത് ഉമ്മാനോട് പറയാന്‍ പറ്റുമോ? 
ഞാന്‍ കുടിച്ചല്ലോ എന്ന് ഉറക്കെ പറഞ്ഞു മാരത്തോണ്‍ ബസ്‌ സ്റ്റാന്റ് ഓട്ടം തുടങ്ങി.മുന്പില്‍  തന്നേയ് തിരക്കി കയറി . പക്ഷേ  പിന്നില്‍  നിന്നും പലരും  ആരാണ്  മോനേ ഫോര്‍വേഡ്  പ്ലയില്‍ എന്ന് വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു  പക്ഷേ അതിനു  മറുപടി  പറയാനൊന്നും  ഞാന്‍ നിന്നില്ല .. അവര്‍  അവര്‍ക്ക് വേണ്ടത്  പറഞ്ഞോട്ടേ ..നമ്മലെന്ടിനു അതൊക്കെ നോക്കണം ല്ലേ !! അതിനെക്കാളും എത്രയോ ഇമ്പോര്ടന്റായ കാര്യത്തില്‍ ഞാന്‍ തിരക്കിലായിരുന്നു!! 
ഒമ്ബതരക്കയിരുന്നു ക്ലാസ്സില്‍ എത്യത്. ഇനീപ്പോ ആരോട് പറഞ്ഞിട്ടും കാര്യല്ല എട്റെന്റെ പണി  കിട്ടിയത് തന്നേയ്!!!

ആരും കാണാതെ ഞാനും അസ്സെമ്ബ്ല്യുടെ പിന്നില്‍ ചെര്‍ന്നു. പക്ഷേ അത് കൊണ്ടെന്നും രക്ഷപ്പെടാം എന്ന് എനിക്ക് അതിമോഹം ഉണ്ടാകും എന്ന് തോന്നണ്ട .
അസ്സെംബ്ലി തീര്‍ന്നപ്പോള്‍ ഞാന്‍ പതിയെ ക്ലാസ്സിലേക്ക് കയറി. പ്ലസ്‌ വോണ്‍  ക്ലാസ്സിലെ മൂന്നാമത്തെ ദിവസം. ഇന്നു ഏതു കുരിശാണ്  വരുന്നതെന്ന് നോക്കി നിക്കുംബോലെല്ലേയ്  തലയ്ക്കു മേലേ  സോഡാ കുപ്പിക്ക്‌ അടപ്പ് വെച്ചപോലെയുള്ള  ഒരു തലയുമായി ഒരു കുറിയ മനുഷ്യന്‍ കടന്നു വരുന്നു. അയാള്‍ നേരേ ക്ലാസ്സില്ലേക്ക് വന്നു. "കുട്ടികളേ ഞാനാണ്‌ നിങ്ങളുടെ ഫിസിക്സ്‌ ടീച്ചര്‍. എന്‍റെ പേര് മുക്താര്‍.
അതിനു മുമ്പ് ആരൊക്കെയ ന്യൂ ഫെസേസ്   , കമോണ്‍ സ്റ്റാന്റ് അപ്പ്‌|"
ഇല്ലാത്ത ഒരു പെടിയോക്കേ മുഖത്ത് കാണിച്ചു ഞാനും എണീറ്റു നിന്നു.
ഹ്മം എന്നൊരു മൂലക്കവുമായി അദ്ദേഹം ഫുള്‍ സ്പീഡില്‍ ക്ലാസ്സു തുടങ്ങി. ബെഞ്ചില്‍ വീണ്ടും ചാണ്ടി ഉറപ്പിക്കുന്നതിനു മുമ്പ് ദേ വരുന്നു അടുത്ത പണ്ടാരം . ഇത്തവണ പക്ഷേ പ്രിന്‍സിപ്പാല്‍  ആയിരുന്നു. ഓക്കേ ഗുയ്സ്‌ ആരൊക്കെയ അസ്സെംബ്ളി യില്‍  ലേറ്റ് ആയി വന്നത് കമോണ്‍ സ്റ്റേ ഔട്ട്‌ സൈഡ്. ഇതിലൊന്നും വല്യ പുതുമ തോന്നാത്ത ഞാന്‍ വളരെ സ്ലോ മോഷനില്‍ ലസ്റ്ലേ ബെഞ്ചില്‍ നിന്നും മന്ദം മന്ദമായി മുന്ന്നോട്ടു വന്നു. പക്ഷേ ഒരു ഒന്നന്നോര ബാസ് സൌണ്ടില്‍ പുള്ളിക്കാരന്‍ നല്ല വൃത്തിയായി എന്നേ തെറി വിളിച്ചു. എന്നേറ്റു നെക്സ്റ്റ് രെണ്ട്‌ പെരിടും ക്ലാസിനു പുറത്തു നിന്നാ മദി എന്നാ വാര്‍നിങ്ങുമായി പോയി.  അപ്പുറത്തെ ഹുമാനിടീസ് ചേച്ചി മാരുടെ ആകരവടിവിന്ന്റെ സ്കെട്ചിങ്ങിലയിരുണ്ണ്‍എ എന്‍റെ മുമ്പിലേക്ക് പെട്ടന്നായിരുന്ന കരഞ്ഞു കലങ്ങിയ കണ്ണുകളും ഒരു ചെറിയ തേങ്ങലുമായി അവള്‍ വന്നത്, ഇതാണ് ഈ യെമെണ്ടന്‍ ചരക്കെന്നു നോക്കി സ്ടന്റ്റ് അടിച്ചപ്പോള്‍ 



മാറി നിക്കടാ ഇന്നും പറഞ്ഞു അവള്‍ എന്നേ തള്ളി മാറ്റിയത് ... അപ്പോഴാണ് എന്നേ നോക്കിയല്ല അവളുടെ ഷാളില്‍ ചവിട്ടിയതിനാ ഇത്രേം നേരം എന്‍റെ അടുത്ത് നിന്നതെന്ന്  ആ വല്യ സത്യം ഞാന്‍ തിരിച്ചറിഞ്ഞത്..
ഏതായാലും ഇനി അത്രേം ദൂരെ നോക്കി കണ്ണുകള്‍ കഴക്കെന്ടെല്ലോ എന്നാ ഒരു സമധാനം മാത്രം..
എന്ദ പേര് ? ഞാന്‍ ഇത്തിരി മയതോടെയ് ചോദിച്ചു. മറുപടി പറയാതെ കരഞ്ഞു കൊണ്ടിരുന്ന ആ കണ്ണുകള്‍ എന്നേ വല്ലതെ ആകര്‍ഷിച്ചു  .. 


ഞാന്‍  ചോദിച്ചു  "ഇങ്ങനെ കരഞ്ഞിട്ടെണ്ട കാര്യം? എന്ടായാലും താന്‍ ക്ലാസിനു വെളിയിലെതിയില്ലേയ് ! എന്ദാ ആദ്യമായിട്ടാണോ ഇങ്ങനെ?"
അതേയ് എന്നാ അര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി. പിന്നേ ഞാന്‍ ഒന്നും പറഞ്ഞില്ല. ഇനി എന്ടായാലും അവളോട്‌ മിണ്ടിയിട്ടു കാര്യല്ല എന്ന് മനസ്സിലാക്കി ഞാന്‍ എന്റെ കണ്ണുകളെ വീണ്ടും ഹുമാനിടീസ് ക്ലാസ്സു കളിലേക്ക് പറഞ്ഞയച്ചു..

കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ കണ്ണുകളല്ലാം തുടച്ചു മാറ്റി. സൌമ്യതയോടെയ് എന്നേ വിളിച്ചു;" ഹായ്! എനീപോ  എപോഴാ ക്ലാസ്സില്‍ കയറുവാന്‍ പറ്റ്ക.
മോളേ എന്‍റെ കാര്യം എന്ദായാലും കഷ്ടമാണ്. തന്നേയ് കുറിച്ച് എനിക്കറിയില്ല. 
അപ്പൊ ഇയാള്‍ക്ക് പേടിയില്ലേ ? '
താന്‍ എന്ദ ആദ്യയിട്ടാണോ ക്ലാസിനു വെളിയില്‍' ഞാന്‍ ചോദിച്ചു.
ഹും എന്ന അര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി. ആ അതൊക്കെ ആദ്യം മാത്രേ പ്രശ്നണ്ടാവൂ പിന്നീട് ഒക്കെ ഒരു രസമല്ലേ. 
എനീ അങ്ങനെടവൂല . ഹോം വര്‍ക്ക്‌ ചെയ്യാതെ എന്ടായാലും ഇനി ക്ലാസ്സില്‍ വരില്ല.
അപ്പോഴാണ് മനസ്സില്‍ ഒരു ലഡ്ഡു പോട്ട്യത് "പടച്ചോനേ ഹോം വോര്‍കും ഉണ്ടായിരുന്നോ?"
ഹാവൂ എടൊ ഞാന്‍ നേരത്തേ ക്ലാസിനു പുറത്തായത് നന്നായി. ഇല്ലെങ്കില്‍ ഏതിനും തെറി കിട്ട്യേനേ.

കുറച്ചു നേരത്തേ ശാന്ടക്ക് ശേഷം അവള്‍ വീണ്ടും ചോദിച്ചു. ഒന്ന് ചോദിച്ചോട്ടേ?
വേണ്ടാ ഞാന്‍ പറഞ്ഞു
കുറച്ചു നേരം വീണ്ടും നിശബ്ദദ. പക്ഷേ എന്‍റെ ല്യ്സിന്സില്ലാത്ത  കണ്ണുകള്‍ അവളിലേക്ക്‌ തന്നേയ് മടങ്ങി വരുകയായിരുന്നു.
.എന്ദാ   ഹുമാനിടീസ് നിന്റെ ഫ്രണ്ട് ആരെങ്കിലുമുണ്ടോ?
ഇല്ല ചുമ്മാ ചേച്ചി മാരെ നോക്കി നിക്കുആടോ

നാനമില്ലെട  ഇങ്ങനെയൊക്കെ പറയാന്‍? അവള്‍ വിടാന്‍ ഭാവമില്ലായിരുന്നു.
ഞാന്‍ പറഞ്ഞു"മോളേ നീ ഇന്ന്  മാത്രമേ  കൂട്ടിനുണ്ടാവൂ. അവരോ വര്ഷം മുഴുവന്‍ അവിടെയിരിക്കും. ഇപ്പൊ തന്നേയ് തുടങ്ങിയാല്‍ മിക്കവാറും നിന്നെ ക്കള്‍ വല്യ ഫ്ര്ണ്ട്സുമാവും "
ഇത് ഏതു വൃതികെട്ടവനാണ് ദൈവമേ എന്നര്‍ത്ഥത്തില്‍ എന്നേ സൂക്ഷിച്ചു നോക്കിയിട്ട് അവള്‍ ക്ലാസ്സിലേക്ക് എത്തി നോക്കി.
നിശബ്ദമായി ഒരു പത്തു മിനിട്ട് കൂടി കടന്നു പോയി. ക്ലാസ്സില്‍ ബെല്ലുമാടിച്ചു. ഡേയ് വരുന്നു നമ്മുടെ മുക്താര്‍ മാഷ്. ഞാന്‍ ഒന്നും മിണ്ടാന്‍ നിന്നില്ല. ഇനി അയാളോട് കൂടി തല്ലുണ്ടാക്കുന്നതെണ്ടിനാ. സോറി സര്‍ എന്ന് പറയുന്നത് കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി.
മുക്താര്‍ കാര്യമായി തന്നേയ് അവളെ ഉപദേശിക്കുകയാണ്..
അടുത്തത് എന്‍റെ ഊഴമാനെന്നുരപ്പായപ്പോള്‍ ഞാന്‍ മെല്ലേ സിടെലേക്ക് മാറി  നിന്നു..
ഹായ് ഹീറോ എന്ടയാലും ഈ പെരിഒടും ക്ലാസ്സില്‍ കയറണ്ട. ശെരി മഹാരാജാവേ എന്ന് ഞാന്‍ മനസ്സിലും പറഞ്ഞു ..
സീനിയര്‍ ചേച്ചി മാരെ കണ്ടു മടുക്കാതിരുന്ന എന്റെ മനസ്സില്‍ അന്ന് പൊട്ടിയത് ഒന്നും രണ്ടുമല്ല ഒരു പത്തു ലടുകള്‍ ആയിരുന്നു ..

അന്ന് ഫിസിക്സ്‌ ക്ലാസില്‍ നിന്നും പുറത്തായ ഞാന്‍ പിന്നേ വളരെ വിറള മായെ ക്ലാസ്സില്‍ കയറിയിട്ടുള്ളു ..


ക്ലാസില്‍ കയറിയും കയറാതെയും ഓണ പരീക്ഷ വന്നു ..
ട്രസ്ടി യുടെ മോന്‍ ആയതോണ്ട് ഉപ്പാന്റെ മാനം കളയാനും പറ്റില്ല ...എന്ത്  ചെയ്യും ?

ആദ്യ ദിവസത്തെ എക്സാം ...
മുന്ബിലതേ രണ്ടാമത്തെ റോയില്‍ ഞാന്‍ ഇരിക്കുന്നു
തൊട്ടപ്പുറത്ത് പണ്ട് കംബയ്ന്‍ ക്ലാസില്‍ കരഞ്ഞു കൊണ്ട് വന്ന അവള്‍ ....
ലഡ്ഡു പൊട്ടുമോ ഇല്ലയോ ?
എക്സാം കഴിഞ്ഞിട് നോക്കാം ...






വെറുതെ ഇരുന്നു ബോറടിച്ചപ്പോഴാനു ഇങ്ങനെയൊരു വട്ടു തോന്നിയത്. ഒരു ബ്ലോഗ്‌ തുടങ്ങിയാലോ? ആഗ്രഹം ആവേശമായി. ഇന്ന് കമ്മ്യൂണിറ്റി വെബ്സൈറ്റ് അന്തമില്ലാതെ നോക്കിയിരിക്കുമ്പോഴാണ് ഒരു സുഹൃത്ത്‌ അച്ചായത്തി   എന്നാ ബ്ലോഗിന്‍റെ ലിങ്ക് പോസ്റ്റ്‌ ചെയ്തത്. ....ചുമ്മാ വായിച്ചു....നല്ല രസം...കൊള്ളാം..ഒന്ന് ട്രൈ ചെയ്താലോ? 

അങ്ങിനെയാണ് ഈ മഹത്തായ ബ്ലോഗ്‌ ബൂജാതനായത്.അതും ഈ സുദിനത്തില്‍....വട്ടു പിടിച്ച സമയത്ത് അങ്ങ് തുടങ്ങി....കനിയാരെ കണ്ടു നല്ല സമയമൊന്നും നോക്കാന്‍ പറ്റിയില്ല.....