Wednesday 16 January 2013

ഒരു വര്‍ഷം ..പല വേഷങ്ങള്‍.......,എക്സാം ക്ലിയര്‍ ചെയ്യാനും സീ  ഓ സീ  കിട്ടാനും ഓറല്‍ എക്സാം ക്ലിയര്‍ ചെയ്യാനും ഒക്കെയായി കുറേ നല്ല ദിവസങ്ങള്‍ കൊച്ചിയില്‍ ... ഇക്കാന്‍റെ വീട്ടിലെ ഫുഡും രാത്രിയിലെ ബൈക്ക് അഭ്യാസങ്ങളും അടിച്ചു പൊളിച്ച കാള്‍ സെന്‍റര്‍ ജീവിതവും എം എം ഡിയില്‍ ഒരു നൊസ്റ്റാള്‍ജിയ പോലെ ഒരുമിച്ചു കൂടിയ ബൂകിംഗ് ദിവസങ്ങളും എല്ലാം ഓര്‍മ്മകള്‍..,ഇടക് വെച്ച് ജോയിനിംഗ് ലേറ്റ് ആയപ്പോള്‍ ഒരു അധ്യാപകന്റെ എക്സ്ട്രാ റോളില്‍ എല്ലാവരേം വീണ്ടും പറ്റിച്ച ഒരു ഏഴു എട്ടു മാസങ്ങള്‍...,..ഗവന്‍മെന്‍റ് വിമോന്‍സ് കോളെജില്‍ സുന്ദരിമാര്‍കിടയില്‍ ഒരു സര്‍ വേഷം..കുറേ ടീച്ചര്‍മാര്‍ക് ഇംഗ്ലീഷ് പഠിപ്പിച്ച ദിവസങ്ങള്‍,..അതിനും പുറമേ ഐ ഇ എസ്  തൃത്താല സ്കൂളില്‍ വീണ്ടും സര്‍ വേഷം...ഒരു പാട് ഫ്രെണ്ട്സ് , നുണകള്‍..,പഠിപ്പിച്ച നാളുകള്‍ ,ഉറങ്ങാതെ പഠിച്ച ദിവസങ്ങള്‍ ബഷീറിനൊപ്പം മോഡല്‍ ഫോടോഗ്രഫിക്ക് ചുമ്മാ കൂടെ നടന്ന സമയം..എല്ലാത്തിനും വിട ..വീണ്ടും നാവിഗറ്റൊറുടെ വേഷം... വിട ..നല്ല നാളുകള്‍ക്കു ..സുഹൃതു ക്കള്‍ക്ക് .... യാത്രയാവുന്നു സ്പൈനിലെക് നാളെ രാത്രി.. പ്രാര്‍ത്ഥിക്കണം എനിക്ക് വേണ്ടിയും.....

Thursday 10 January 2013

സമരം

പണ്ട് ഞങ്ങള്‍ സ്കുളില്‍ സമരം വിളിച്ചപ്പോ അത് തോന്നിവാസം ,തേങ്ങാ കൊല , വേറേ പണിയില്ലേ പിള്ളാരേ എന്തൊക്കെ ഡയലോഗുകള്‍ ആയിരുന്നു സാറാമ്മാരുടെ വക..... അമ്മായിക് പുരപ്പുറവും അടിക്കാല്ലോ അല്ലേ.... സമരം ആവശ്യമോ അനാവശ്യമോ എല്ലാവര്‍ക്കും അറിയാം .. മാതൃക ആവെണ്ടവര്‍ ആണല്ലോ അദ്യാപകര്‍ ...ജോലി ചെയ്യുന്ന ആധ്യാപകരെ തെറി വിളിക്കുക ..ഭരണിപ്പാട്ട് സ്റ്റൈലില്‍ തകര്‍പ്പന്‍ മുദ്രാവാക്യങ്ങള്‍ ... എന്തിനു സ്വയം വില കളയുന്നു ... നന്നാവണം എന്നല്ല .. ഇനി പിള്ളാര് വക തല്ലും കുടി മേടിച്ചു തുണി പൊക്കി ഓടുന്ന സീന്‍ കൂടി കാണിച്ചു കൃതാര്തര്‍ ആവരുത്...plz 

Tuesday 8 January 2013

മന്ത്രി ആര്യാടന് ഒരു കത്ത് മലപുറത്ത് നിന്ന്...

പ്രിയപ്പെട്ട മന്ത്രി സാര്‍ അറിയാന്‍ 

സാര്‍ എന്‍റെ  കുടി മലപ്പുറം ജില്ലയുടെ കൊറച്ചു അടുത്താണ്.. കൊറചീസം ആയിട്ട് ഇവടെ എപ്പളും ലൈറ്റ് എപ്പളും പോവും.. ഇഞ്ഞു 30 ദിവസത്തിനെ ആകപ്പാടെ കരന്റ്റ്‌ ഉണ്ടാക്കാന്‍ ഉള്ള വള്ളം ഞമ്മളേ  ഡാമില്‍ ഉള്ളുന്നു ഒക്കെ ഇങ്ങള് പറഞ്ഞ്തയിട്ടു ചെക്കന്‍ മാര് പറയണത് കേട്ടു.. ഇനിപ്പോ ഞാന്‍ വിചാ രിച്ചിട്ടു ഒറ്റെ മാര്‍ഗള്ള്ട്ടാ ... ഞമ്മടെ മൗല്യാരെയ് വിളിച്ചിട്ട് ഒരു മുട്ട പ്രയോഗം.. മൂപ്പര് ചുട്ട കൊയിനെയ് പറപ്പിച്ചിട്ടില്ല എന്നാലും ഷവായ കൊയില്ലേ  ഈ കടയിലോക്കേ  ചുട്ടു തരുന്നദ് അത് നന്നായിട്ട് തിന്നുനദ്‌ അതു ഞാന്‍ കണ്ടിട്ടുണ്ട് ... മൊല്ലാക്കാനെയ് വിളിച്ചിട്ട് ഇങ്ങള് കാര്യം പറയു..ആള് ലീഗ് ഒന്നുഅല്ല.. പക്ഷേ ലീഗേരെ പോലെ കായി നല്ലം വാങ്ങും.. ഇങ്ങള്‍ വിഷമിക്കണ്ട .. ഞമ്മടെ കോണ്‍ഗ്രസ്‌ പണ്ട് തിരഞ്ഞെടുപ്പിന് കൊടുത്ത കായി ബാക്കി ഓല കയ്യിലുപ്പഴും ഉണ്ടല്ലോ... ഇനി ഒന്നും നോക്കണ്ട ഫോണടുകു... കുത്തി  ബിളികീം ...... ഇനിപ്പോ മൌല്യാര് വിചാരിച്ചു നടന്നിലെങ്കി ഞമ്മടെ കുഞ്ഞാലിക്കുട്ടി സയിബിനെയ് വിളിച്ചാ മതി ... ആള് വിജാരിചാല്‍ നടക്കാത്ത കാര്യം ഉണ്ടോ ഈ മലപ്പോറത്തു ... മോല്ലക്കാനല്ല വേണം എന്ന് വെച്ചാ അങ്ങ് പേര്‍ഷ്യ ന്നു ആള് വരില്ലേ ..ഓര്‍മയില്ലേ ഐസ് ക്രീം കേസില്‍ ആ പെണ്ണ് 150 വട്ടം മാറ്റി പറഞ്ഞത് .. ഇതൊക്കെ സാധിച്ച മൂപ്പര്‍ക്ക് ഈ മുട്ട പ്രയോഗം ഒക്കെ നടത്തി തരാന്‍ വെറും സിമ്പിള്‍ ആളെ മന്ത്രി സാറേ .. 30 ദിവസം ഇപ്പോ  കയ്യും ... അതിനു മുമ്പ് വേണം എന്നുണ്ടെങ്കില്‍ ചെതോളിം ..

സ്നേഹത്തോടെ 
ഒരു ആള് 
മലപ്പുറം ജില്ല ക്ക് അടുത്‌ന്നു .. 

Tuesday 1 January 2013

RTO ഓഫിസി ലേ സുന്ദരി

നിങ്ങള്‍ കേരളത്തിലെ ഡ്രൈവിംഗ് ഓണ്‍ലൈന്‍ ടെസ്റ്റ്‌ എഴുതിയിട്ടുണ്ടോ ? എങ്കില്‍ ഈ അനുഭവം നിങ്ങളുടേത് കൂടിയാവാം.. വര്‍ഷങ്ങളോളമായി ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചു പോലീസു  പിടിക്കാത്ത ആത്മധൈര്യവുമായി ഞാനും ഓണ്‍ലൈന്‍ ടെസ്റ്റിനു  പോയി ... രാവിലെ നേരത്തേ എഴുന്നേല്‍ക്കുന്ന സ്വഭാവം ഉള്ളത് കൊണ്ടാവും പത്തു മണിക് അവിടെ എത്യപ്പോ ഒരു അനകോണ്ട സ്റ്റൈലില്‍ ഉള്ള ക്യു കണ്ടു മനം നിറഞ്ഞു..ഇനിയിപ്പോ എന്തു  ചെയ്യും ... ഓരോരുത്തരും ലൈനില്‍ ഇടക്ക് കേറാന്‍ ശ്രമിക്കുന്നവരെ നല്ല പട്ടാമ്പി തെറി വിളിക്കുന്നത്‌ കേട്ടപ്പോ കൂട്ടുകാരനെ കണ്ടെങ്കിലും അവനോടപ്പം തിക്കി കേറാന്‍ നിന്നില്ല .. എന്തിനു വെറുതേ കൈപുറത്തു കിട്ടുന്ന തെറി പട്ടാമ്പി പൊയി കേള്‍ക്കണം അല്ലേ? ആര്‍ക്കും വേണ്ടാത്ത കുറേ കസേരകള്‍ കൂട്ട്യിട്ട ആ മനോഹരമായ കാറ്റും കൊണ്ട് ഞാന്‍ ഇരുന്നു..  അപ്പോഴാണ് ഒരു മാലാഖയെപോലേ ആ സുന്ദരി നടന്നു വന്നത് ....സുന്ദരമായ തട്ടതിനുള്ളില്‍ ഒരു കൊച്ചു സുന്ദരിയായി അവള്‍ എന്‍റെ നേര്‍ക്ക്‌ നടന്നു വന്നു..രാവിലെ കാര്യമായി ഒന്നും കഴിക്കാത്ത കാരണം ഞാന്‍ പുറത്തു നിന്നും ചായയും ബിസ്കറ്റും വാങ്ങിയിരുന്നു .. ഒരു ബിസ്കറ്റ്   ഞാന്‍ അവള്‍ക്കു നേരേ നീട്ടി... ഒരു കിസ്സ്‌ ചോദിച്ച പോലെ ഒരൊറ്റ ഓട്ടം  ആയിരുന്നു അവള്‍ .. കുറച്ചു കഴിഞ്ഞു അവള്‍ വീണ്ടും വന്നു.. ഇത്തവണ ഞാന്‍ ബിസ്സുറ്റ് കൊടുത്തപ്പോള്‍ അവള്‍ സ്വീകരിച്ചു ..ഒരേ ഗ്ലാസില്‍ ചായയുടെ ഒരു സിപും അവള്‍ കുടിച്ചു.രണ്ടു പേരും അങ്ങിനെ ബിസ്കറ്റ് ചായയില്‍ മുക്കി തിന്നു രസിക്കുംബോഴാണ്  അവളുടെ ഉമ്മച്ചി വന്നത്.. ആദ്യം എന്നേ ഒരുമാതിരി നോട്ടം നൊക്കിയെങ്കിലും അവള്‍ ഉമ്മയോട് എന്തോ പറഞ്ഞിട്ടായിരിക്കണം എന്നേ നോക്കി ഉമ്മയും ചിരിച്ചു ... ആ 3 വയസ്സ്കാരി  കൊച്ചു മലാഖ എന്നേ വല്ലാതെ ആകര്‍ഷിച്ചു .. ഹല മോള്‍ക്ക്‌ വേണ്ടി വാങ്ങിയ മഞ്ചും കൊടുത്തു അവളോട് ബൈ പറഞ്ഞു .. പിന്നെയാണ് അറിഞ്ഞത് അവളുടെ ഉപ്പ RTO  ഓഫീസിലെ ആരോ ആണെന്ന്.. അങ്ങനെ ആ സുന്ദരികുട്ടിയുടെ ശുപാര്‍ശയില്‍ എന്നേ നിയമത്തിനു വിപരീതമായി ആദ്യം വിളിച്ചു..ഉമ്മയും അവളും കൂടി എക്സാമിനു വന്നതാനെത്രേ.. അങ്ങനെ ഞാനും പരൂഷ എഴുതി.. ചോദ്യം 1: റിയര്‍ വ്യൂ മിറര്‍ എന്തിനു ഉപയോഗിക്കുന്നു? ഉത്തരങ്ങള്‍     1.ഡ്രൈവര്‍ കു മുഖം നോക്കാന്‍...2........... 2.22, 2. പിന്‍സീറ്റില്‍ ഉള്ളവരെ നോക്കാന്‍ ,3.പുറകിലെ വാഹനം കാണാന്‍...,............. അങ്ങനെ വളരെ ട ഫ് ആയ പരീക്ഷ ഞാനും ജയിച്ചു.. തിരികെ വരാന്‍ എന്‍റെ  ബൈ ക്ക് സ്റ്റാര്‍ട്ട്‌ ചെയ്തപ്പഴാണ് മിറര്‍ ലുടേ ഓടി വരുന്ന ആ പോന്നു മോളേ വീണ്ടും കണ്ടത്.. ഒരു കല്യാണ കത്തുമായി .. സ്നേഹത്തോടെ ഉള്ള ഒരുമ്മയും തന്നു അവള്‍ ഓടിപ്പോയി.. സന്ദോഷം കൊണ്ട് ഞാനും നുണകുഴികള്‍ കാണിച്ചു അസ്സലായിറ്റൂ ഒന്ന് ചിരിച്ചു ..താഴെ കിടന്ന ഒരു ബോട്ട്ലെ തട്ടി തെറിപ്പിച്ചു.. അതു  കണ്ടു നിന്ന അവളുടെ ഉമ്മച്ചിയും ചിരിച്ചു... അപ്പൊ എന്റെ ഡൌട്ട് ഇതാണ്..ശെരികും റിയര്‍ വ്യൂ മിറര്‍ പുറകീന്ന് വരുന്ന സുന്ദരികളേ കാണാന്‍ ആണോ?അപ്പൊ ഞാന്‍ എഴുതിയ പരീക്ഷ തൊറ്റി ണ്ടാവുമോ ???? കണ്‍ഫ്യൂഷന്‍........,......!!!