Friday 23 September 2016

JAPPANUM SECOND OFFICERUM

സമയം രാവിലെ നാലു മണി . ഡ്യൂട്ടി ടേക്ക് ഓവർ ചെയ്യാൻ വന്ന ഫസ്റ്റ് ഓഫീസർ പറഞ്ഞു . സെക്കൻഡ് ഇട്സ് യൂവർ ഡേ .. യാഹ് ഇട്സ് ആൽവേസ് ബീൻ മൈൻ സർ .. ഞാൻ പറഞ്ഞു
സൂർത്തുക്കളെ കഥ നടക്കുന്നത് ഇങ്ങകലെ ജപ്പാനിലെ അകാശി സ്ട്രെറ്റിലാണ് ..
ലോകത്തിലെ സകല കപ്പലിലെയും സെക്കൻഡ്  ഓഫീസർ മാർ വാംപയറുകളാണ് എന്നു പറയുന്നത് എത്ര സത്യമാണ് .. കാരണം ലോകം ഉറങ്ങുമ്പോളാണ് അവർ ഡ്യൂട്ടി ചെയ്യുന്നത് . രാവിലെ  ഏഴു മണിക്കാണ്  കപ്പൽ കരക്കടുക്കാൻ പോകുന്നത് . അപ്പൊ വീണ്ടും ഞാൻ ഡ്യൂട്ടിയിൽ വരേണ്ടി വരും അതാണ് നേരത്തെ മൂപ്പര് അങ്ങനെ പറയാൻ കാരണം.

രാവിലെ ഏഴു മണിക്ക് കപ്പൽ ജപ്പാനിലെ കാകഗോവ പോർട്ടിൽ എത്തി . സംഗതി കെട്ടിപ്പൂട്ടി  അടുപ്പിച്ചപ്പോഴേക്കും സമയം ഒമ്പത് മണിയായി . ഉറങ്ങാൻ പോയ ക്യാപ്റ്റന്റ്റെ ഓഫിസിനു മുന്നിൽ പതിനാലാം രാവിന്റെ പുഞ്ചിരിയുമായി നിന്ന എന്നെ കണ്ടപ്പോൾ മൂപ്പർ പറഞ്ഞു . സെക്കൻഡ് യുആർ ടയേർഡ് .യു നീഡ് റ്റു ടേക്ക് റസ്റ്റ് .

എന്നെ മൂപ്പർക്ക് പെരുത്തിഷ്ടാണ് .പക്ഷെ പോർട്ടത്തിയാലുള്ള ഈ ഓട്ടമാണ്  മൂപ്പർക്ക് തീരെ പിടിക്കാതദ്‌ .പണ്ടേ ഏതോ സിനിമേല് മോഹൻലാലിന്റെ തല്ലു കൊണ്ട് നിക്കുന്ന ശ്രീനിവാസന്റെ ഭാവം ആയിരിക്കണം എന്റെ മുഖത് .
i am fine captain, i ll manage, its a matter of 6 hours and i will be back, i promise
ആൾ വിടാൻ തയ്യാറല്ല
പഹയാ ഇജ് ഇന്നലെ ഒറങ്ങീട്ടില്ല 12 മണിക്ക് വീണ്ടും ഡ്യൂട്ടിക് വരണം എന്നൊക്കെ തുടങ്ങ്യ പറയാൻ . എപ്പളാ ഹമുക്കേ ഇജോറങ്ങ ന്നും കൂടി നല്ല ബ്രിട്ടീഷ് അക്‌സെന്റ് വെച്ച് പെടച്ചു

ജീവിതത്തിൽ ആദ്യായിട്ട് ജപ്പാനിൽ വന്നിട്ട് ഒരു കടല മുട്ടായി പോലും വാങ്ങീല ന്നു എന്റുമ്മ അറിഞ്ഞാൽ പൊറുക്കൂലാന്ന് എങ്ങനെയാ പറയാ എന്ന് ഞാൻ മലയാളത്തിലും ഇംഗ്ലീഷിലും ഒക്കെ ആലോയിച്ചു .
പക്ഷെ ഉത്തരം കിട്ടീല
ഇത്തിരി മുറു മുറുപ്പോടെ പാസ്സ്പോര്ട്ടും ഷോർ പാസും വെച്ച് നീട്ടുമ്പോൾ ക്യാപ്റ്റന്റെ മുഖം ഇത്തിരി ചുവത്തിരുന്നു . ഇതല്ല ഇതിലും വലിയ സുനാമി ഉണ്ടായിട്ടു തിരുവേഗപ്പുറ പൊഴേല് ചാടിയ ടീമ്സ് ആണ് നമ്മളുന്നു മൂപ്പർക്കാരിലല്ല
ഓഫീസിന് ഇറങ്ങും നേരം സെക്കൻഡ് പ്ളീസ് നെക്സ്റ്റ് ടൈം ഡോണ്ട് ഡു ദിസ് ടു മി
അത് ഞാനല്ലേ പറയേണ്ടേ എന്ന് അങ്ങോട്ട് പറയണം എന്ന് തോന്നിയെങ്കിലും തിരിച്ചു കപ്പലിൽ തന്നെ വരണം എന്നുള്ളൊണ്ട് മാത്രം മിണ്ടീല
പണ്ടത്തെ പെരുമാൾ മാഷുടെ തല്ല് പോലെ  ഐറ്റം ആയോണ്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല
കാർഗോ കണ്ട്രോൾ റൂമിൽ എന്റെ എൻട്രി പ്രതീക്ഷിച്ചിരുന്ന പോലെ തേർഡ് ഓഫീസറും ഫസ്റ്റ് ഓഫീസറും കണ്ടപ്പോഴേ പറഞ്ഞു
ലോജി ആഗയാ അപ്ന മോഡിജി .ഒയെ സെക്കൻഡ് സാബ് കഭി ഹമേ  ബി ലേക്ക ചലോ യാർ
പിന്നെ നാഴികക്ക് നാൽപതു വട്ടം ഉറക്ക കംപ്ലൈന്റ്റ് പറഞ്ഞു നടക്കണ ടീമാണ് , ഇങ്ങളോടൊന്നു പറഞ്ഞു കളയാൻ എനെറ്റെടുത് സമയമില്ല
കപ്പലിലെ ഒരു പറയാത്ത നിയമമുണ്ട് എല്ലാരും ഇപ്പോഴും എപ്പോഴും ഓൺ കാൾ ഡ്യൂട്ടിയിൽ ആണ്
എമർജൻസി എപ്പോ വേണേലും വരാം
എന്തായാലും ഉറക്കമിലാത്ത ഊരു തെണ്ടി എന്നാണ് പലരും എന്നെ കുറിച്ച് പറയുന്നത്
ഇന്ത്യൻ ക്രൂ മോഡിജി എന്നും

എന്റെ എല്ലാ ട്രിപ്പിലും ഏറ്റവും കൂടുതൽ സങ്കടപ്പെടുന്നത് തേർഡ് ഓഫീസറായിരിക്കും ഞാൻ വന്നാലല്ലേ അവനു ഓഫ് ഡ്യൂട്ടി ആവാൻ പറ്റു .
തേർഡ് വാട്ട് വുഡ് യൂ ലൈക് റ്റു ഹാവ് ടുഡേ ?
ബർഗർ ഓർ പിസ്സ ?
സർ പ്ളീസ് കം ഫാസ്റ്റ് അവന്റെ വാക്കുകളിലെ വേദന മനസ്സിലാക്കി ഞാൻ ടാക്സി കാത്തു നിന്നു
ആറു മണിക്കൂർ ജപ്പാൻ എവിടെ പോണം
ഗൂഗിൾ ഏട്ടനോട് അട്ട്രാക്ഷൻസ് നിയർ ബൈ ചോദിച്ചപ്പോ കാര്യായിട് ഒന്നുമില്ല
അപ്പോഴാണ് യുനെസ്കോ വേൾഡ് ഹെറിറ്റേജ് ലിസ്റ്റിലുള്ള ആകാശി കാസിൽ 20 കിലോ മീറ്റർ അകലത്തിലുണ്ടെന്ന് കണ്ടത് പിന്നെ ഒന്നും നോക്കില
കോബ സിറ്റി ലെക് ടാസ്‌കി വിടാൻ പറഞ്ഞു
നമ്മൾ വീട്ടിലെ ടാക്സി പോലും ഇത്ര ക്‌ളീൻ ഉണ്ടാവില്ല കയ്യിൽ കയ്യുറ ഒക്കെ ഇട്ട് വൈറ്റ് കളർ ഷീറ്റൊക്കെ വിരിച്ചു പെർഫ്യൂസ് ഒക്കെ നിറഞ്ഞ ഒരു നല്ല ടാക്സി
.ഒറ്റ പ്രശ്നം
ഇത്തിരി പൈസ കൂടുതലാണ്
അതോണ്ട് ടാക്സില് കാസിൽ കാണാ പോയ വരാൻ ചിലപ്പോ പിച്ചയെടുക്കേണ്ടി വരും .
അപ്പോഴാണ് ബുള്ളറ്റ് ട്രെയിൻ ഓര്മ വന്നത്
കുറെ നാളായി ഇക്കാക്ക ഹബീബ് ദുബായ് മെട്രോ കഥ പറഞ്ഞു വെറുപ്പിക്കാൻ തുടങ്ങീട്ട് , ഓനോട്‌ ഇത്തിരി പൊള്ളു പൊളിക്കാൻ അതന്നെയാണ് ബെസ്ററ് വേ

കൂട്ടുകാരെ യാത്ര തുടങ്ങുകയാണ് ,
ടാക്സി കാരൻ  ബെഫു സ്റ്റേഷനിൽ ഇറക്കി വിട്ടു
ഒരു രണ്ടു കിലോമീറ്ററിന് 25 ഡോളർ വാങ്ങി
യെൻ മാത്രമേ ഇവര് സാദാരണ വാങ്ങു
അടുത്ത ബാങ്കിൽ പോയി ക്യാഷ് എക്സ്ചേഞ്ച് ചെയ്തു ബാക്കി ഒരു നാല് യെൻ എനിക്ക് തിരികെ തന്നു ഞാൻ വച്ചോളുന്നു പറഞ്ഞു സ്റ്റേഷനിൽ എത്തി ഒടുക്കത്തെ വൃത്തി ബഹളങ്ങൾ ഇല്ല ചായ ചയെ വിളികളില്ല മിക്കവാറും ആളുകൾ പാട്ടും കേട്ടിരിക്കുന്നു ..
പ്രശ്നം അതല്ല
ടിക്കറ്റ് എടുക്കണം കൌണ്ടർ ഇല്ല , ആരുമൊട്ടും ഇംഗ്ലീഷും പറയുന്നില്ല
അവസാനം ഒരു സ്‌കൂൾ കുട്ട്യേ കണ്ടു നല്ല സുന്ദരിയായ ഒരു പൊന്നു മോൾ
ഐ ഗോ ഗോ ആകാശി , ടിക്കറ്റ് വേണം ഹേ പോസ്സിബിൾ ?
പടച്ചോനെ ഞാൻ എന്താ പറയനെന്നും ഞാനും ആലോചിച്ചു

സംഗതി കുട്ടിക്ക് മനസിലായി
അവളുടെ ക്രെഡിറ്റ് കാർഡ് കാണിച്ചു തന്നു
ഞാൻ വാലറ്റ് എടുത്തപ്പോ അതിലുണ്ടായിരുന്ന അയ്യായിരം യെൻ നോട്ട് കണ്ടപ്പോ അവൾ അത് മേടിച്ചു എഡ്വേക്കോ കുത്തി
കൊറേ പൈസ ബാക്കി വന്നു ഒപ്പം ടിക്കറ്റും
സന്തോഷം കൊണ്ട് ഞാൻ ജാക്കി ചാൻ പടത്തിലൊക്കെ കാണും പോലെ കുനിജു നിന്നു  താങ്ക്സ് പറഞ്ഞു
എനിക്കൊരു ടോഫി കൂടി തന്നിട്ടാണ് അവൾ  പോയത്
ഒരു മലയാളി നെ പോലും കണ്ടില്ല അതെങ്ങനെ സാധ്യമാകും എന്ന് കുറെ ആലോചിച്ചു
ചെറിയ ഒരു ജാപ്പനീസ് അന്നൗൺസ്‌മെന്റ് ശേഷം ട്രെയിൻ വന്നു
ട്രെയിൻ എന്ന് പറഞ്ഞ നമ്മുടെ നാട്ടറിലെ ആർക്കും വേണ്ടാത്ത ട്രെയിൻ അല്ല
.നല്ല കിടിലൻ വൺ
അടിപൊളി ക്യൂഷൻ സീറ്റ്
450 യെൻ ആണ് ടിക്കറ്റ് ചാർജ് ആകാശി സ്റ്റേഷൻ കാത്തിരുന്നു ശട പടേന്ന് ആകാശി എത്തി
ഹബിയെ അന്റെ ദുബായ് ഒന്നും ഒന്ന്വല്ലട്ടാ
ഇതാണ് ട്രെയിൻ , ട്രെയിൻ എന്ന് പറഞ്ഞാ  ട്രെയിൻ
ഒരു പോക്കാണ് , ഇയ്യ്‌ പറയുപോലെ എമിരേറ്റ്സ് റോഡില് കാറും കൊണ്ട് പോകും പോലെ
ആകാശി എത്തി , സ്റ്റേഷൻ ഒരു എയർപോർട്ട് പോലെയാണ് ഒരുപാടു ഷോപ്പിംഗ് സെന്റർ , ഫുഡ് മാള് , ആകെ പാടെ മ്മടെ കൊച്ചിലെ ലുലു പോയ പോലെൻഡ് .
വില ഇത്തിരി കൂടുതലാണെങ്കിലും ക്വാളിൽറ്റി നല്ലതാണ് എന്ന് എല്ലാരും ജപ്പാനെ കുറിച്ച് പറയുന്നുണ്ട്‌ , അതോണ്ട് ഞാനും പറയുന്നു.
പുറത്തിറങ്ങിയപ്പോ റോഡ്‌ മൊത്തം ബാരിക്കേഡുകൾ
എന്തോ പണി നടക്കാണ് , എന്തായാലും ട്രാഫിക് വളരെ മനോഹരമായി
ഹാൻഡിൽ ചെയ്യുന്നു
തിരക്കുക ളില്ല . 20 മിനട്ട് നടക്കാൻ ഉള്ള ദൂരമുണ്ട് ആകാശി കാസിലിലേക് സ്റ്റേഷന്ന് ..
.വലിയ ഒരു സൈൻ ബോർഡ് വെച്ചിട്ടുള്ളത് അതികം റിസ്കെടുക്കേണ്ടി വന്നില്ല

കാസിലിലേക്കുള്ള വഴി നയന മനോഹരമാണ് , അരയന്നങ്ങലും ഒരു പാട് മീനുകളും ഒക്കെ ഉള്ള ഒരു തടാകം  കാസിലിനു ചുറ്റുമുണ്ട് , കുറെ ആളുകൾ അവിടേം എവിടേം കറങ്ങി നടക്കുന്നു , ഒരു ഫാമിലി ഔട്ടിങ് സ്പോട് പോലെ

ചിലർ പ്രണ യിനികളുമായി  കൈ കോർത്തിരിക്കുന്നു, മറ്റു ചിലർ മീനിനും അരയന്നതിനു തീറ്റ കൊടുക്കുന്നു
അതെല്ലാം പിന്നിട്ടിട് നേരെ കാസിൽ പടികൾ കയറാൻ തുടങ്ങി
വലിയ ഏരിയ ആണ് കാസിലിനു ചുറ്റും
അതികം ആളുകളില്ല
കാസിൽ ഉണ്ടാക്കിയത് യോഗാസവർ യെന്ന ആരോ ആണെന്ന് മായാറായ ഒരു കല്ലിൽ കൊത്തി വെച്ചിട്ടുണ്ട്
.1617 ലു ഉണ്ടാക്കിയ വളരെ പ്ലാൻഡ് ആയ ഒരു ക്രിയേഷൻ . ഒസാകാ സിറ്റിക്കും വെസ്റ്റേൺ ജപ്പാനിനും ഇടയിലുള്ള ഒരു സ്ട്രാറ്റജിക് ഏരിയ ആണ് ആകാശി അത് കൊണ്ടാകണം അവിടെ ഒരു കേസിൽ ഉണ്ടാക്കാൻ ഉണ്ടായ പ്രചോദനം
1739 ലു മേജർ റീപ്പർസ് നടന്നെങ്കിലും 1874 ലു മേജി  സർക്കാർ കാസിൽ ഡെമോളിഷ് ചെയ്തു അന്നവിടെ സഗാവ് അച്യുതാനന്ദൻ ഇല്ലാതിരുന്നദ് മെജി സർക്കാരിന്റെ ഭാഗ്യം
ഇല്ലെങ്കി മൂപ്പർ അവരെ കൊണ്ട് പുതിയത് ഒന്നവിടെ ഉണ്ടാക്കിച്ചേനെ
സർക്കാർ ഡെമോളിഷ് ചെയ്‌തെങ്കിലും കൺസ്ട്രക്ഷൻ കരുത്തു കൊണ്ട് ഇപ്പഴും നല്ല ചൊങ്കൻ ബ്രോ അയി കാസിൽ തലയുയർത്തി നിൽക്കുന്നു ..സമയക്കുറവു കൊണ്ട് അതികം സ്പെൻഡ്‌ ചെയ്യാൻ കഴിയാത്തതിൽ ഉള്ള വിഷമം ഉള്ളിൽ ഒതുക്കി തിരികെ കപ്പലിലേക്ക് യാത്ര തുടങ്ങി,
ജീവിക്കാൻ വേണ്ടി അല്ല ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരിൽ പെട്ടത് കൊണ്ടു ലോക്കൽ മാർക്കറ്റിൽ നിന്ന് അല്ലറ ചില്ലറ സാദനങ്ങൾ ഒക്കെ വാങ്ങി.
തേർഡ് ഓഫീസർ കൊടുക്കാൻ ഉമ്മച്ചി പറയുമ്പോലെ കോയി K ഫ്രൈ  F കട C ന്നു ഒരു ബർഗർ വാങ്ങി സ്റ്റേഷനിൽ എത്തി വൈകിയോണ്ട് നല്ല തിരക്കുണ്ട്
സ്‌കൂൾ കുട്ടി ഞെക്കിയ പോലെ ഞാനും കുറെ മഷിനുംമേ ഞെക്കി
എന്തോക്കെയോ സൗണ്ട് വന്നു ,
സെക്യൂരിറ്റി മൂപ്പരുടെ ഭാഷേല് കുറെ തെറി പറഞ്ഞു
എന്നോടാ കളി, ഞാൻ നല്ല മലയാളം അംഗഡിറക്കി ..
പടച്ചോനെ കാത്തോളീ ന്നും പറഞ്ഞു
ഞാൻ പൊട്ടനാണ് ന്നു തോന്നിയൊണ്ടാവും എന്റെ കയ്യിലെ പാസ് നോക്കി ആളൊരു ടിക്കറ്റ് എടുത്തു തന്നു
പണ്ട് സുരാജ് പറഞ്ഞ പോലെ ജംഗ്ഷൻ ചോദിയ്ക്കാൻ ഞാൻ കുറച്ചു മൂക്കേണ്ടി വന്നു
എന്റെ  കയ്യ് പിടിച്ചു പ്ലാറ്റഫോമിൽ കൊണ്ടാക്കി അടുത്ത് നിന്ന ആളോടെന്തോ പറഞ്ഞു .
അയാള് ചിരിച്ചു ഞാനും
അങ്ങനെ സംഭവ ബഹുലമായ യാത്രക്ക് ശേഷം കപ്പലിൽ തിരിച്ചെത്തി
ഡ്യൂട്ടി വാച്ച്മാൻ റേഡിയോ വിൽ പറയുന്നത് കേട്ടു
സിർ സെക്കണ്ട് ഓഫീസർ ഈസ് ബാക്

സ്റ്റെപ്പും കയറി മുകളിതീയപ്പോ പുളിങ്ങ ചിരിയുമായി തേർഡ് ഓഫീസർ ക്കു ആദ്യം ബർഗർ കൊടുത്തു
ആ ദേഷ്യം ഇത്തിരി കുറഞ്ഞപ്പോ ക്യാപ്റ്റൻ വന്നാലുടൻ കാണാൻ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു കോപ്പ് അയാൾക്കു കൊടുക്കാൻ ഒന്നും വാങ്ങിയില്ലാന്നു അപ്പോഴാണ് ഓര്മ വന്നത്
മെയ് ഐ കമിന് എന്നും പറഞ്ഞു ചിരിച്ചോണ്ട് ക്യാപ്റ്റന്റെ ഓഫീസിൽ ചെന്നു

സെക്കൻഡ് വി  ഗോട് അവർ നെക്സ്റ്റ് വോയേജ് ഇൻസ്‌ട്രുക്ഷൻ 
അടുത്ത ട്രിപ്പ് വൻകോവർ ലേക്കാണ് പാസ്സജ് പ്ലാൻ ഉടൻ ചെയ്യണം ന്നു

ആൻഡ് സെക്കൻഡ് നെക്സ്റ്റ് ടൈം പ്ളീസ് ഡോണ്ട് ടു ദിസ് ടു  മി ..

കാനഡയിൽ പോയിട്ടു അവിടുന്നു ഒരു സെൽഫി എടുത്തില്ലെങ്കി ബഷീർ പൊറുക്കൂല്ലന്നു മൂപ്പർകാരിയോ
എവിടെ നീയൊന്നും നന്നാവില്ലാന്നു സ്വയം പറഞ്ഞിട്ടുണ്ടാവും ക്യാപ്റ്റൻ

എസ് എന്നോ നോ എന്നോ പറയാതെ ചാർട് റൂമിൽ പോയി മെയ്ദീനേ ആ ചെറിയ സ്പാന്നെർ എടുത്തോളാൻ സ്വയം പറഞ്ഞു റൂട് വരച്ചു തുടങ്ങി

ആരോ വയ്യാന്നു ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു ..

ഉറക്കം വരുന്ന തളർന്ന കണ്ണുകൾ ആണെന്ന് തോന്നുന്നു

കപ്പൽ കാനഡയില് എത്തുവല്ലോ ല്ലേ .

No comments:

Post a Comment